Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhishek Sharma

അഭിഷേകിനേക്കാള്‍ ഭേദം സഞ്ജു, സൂപ്പര്‍ എട്ടില്‍ കളിപ്പിക്കണം; കാരണമുണ്ട്

അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്‌പോട്ട്. ട്വന്‍റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്‍റെ സ്‌കോര്‍ പൂജ്യം.

എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ്‍ ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന്‍ കിഷന്‍ കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്‍റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.

ഐ​സി​സി ട്വ​ന്‍റി-20 ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ. ആ ​ത​ല​ക്ക​ന​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ൽ ക​ളി​ച്ച മൂ​ന്നു ക​ളി​യി​ലും പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡി​ലാ​ണ് അ​ഭി​ഷേ​ക്. സ​ഞ്ജു സാം​സ​ൺ ക​ളി​ച്ച​ത് ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്രം. അ​ഭി​ഷേ​ക് ശ​ർ​മ ഉ​ദ​ര​സം​ബ​ന്ധ പ്ര​ശ്ന​മാ​യി പു​റ​ത്തി​രു​ന്ന​പ്പോ​ൾ ന​മീ​ബി​യ​യ്ക്ക് എ​തി​രേ​യാ​യി​രു​ന്നു സ​ഞ്ജു ക​ളി​ച്ച​ത്.

ഈ ​ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ​ഞ്ജു​വും അ​ഭി​ഷേ​കും നേ​രി​ട്ട​ത് എ​ട്ട് പ​ന്തു​ക​ൾ മാ​ത്രം. എ​ട്ട് പ​ന്ത് നേ​രി​ട്ട സ​ഞ്ജു 22 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ അ​ഭി​ഷേ​ക് മൂ​ന്നു ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. സ​ഞ്ജു ന​മീ​ബി​യ​യ്ക്ക് എ​തി​രേ എ​ട്ട് പ​ന്തി​ൽ മൂ​ന്നു സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 22 റ​ൺ​സ് നേ​ടി. 275 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്. എ​ന്നാ​ൽ, അ​ഭി​ഷേ​ക് അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്ത്. പാ​ക്കി​സ്ഥാ​ന് എ​തി​രേ നാ​ലു പ​ന്തി​ലും ഇ​ന്ന​ലെ നെ​ത​ർ​ല​ൻ​ഡ്സി​ന് എ​തി​രേ മൂ​ന്നു പ​ന്തി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ മ​ട​ങ്ങി.

Sports

അ​ഭി​ഷേ​ക് ആ​വേ​ശം

ഹൈ​ദ​രാ​ബാ​ദ്: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍മ​യു​ടെ അ​തി​വേ​ഗ സെ​ഞ്ചു​റി​യാ​വേ​ശം. ബം​ഗാ​ളി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പ​ഞ്ചാ​ബി​നാ​യി 32 പ​ന്തി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍മ സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി.

ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ അ​തി​വേ​ഗ​ത്തി​ലു​ള്ള സെ​ഞ്ചു​റി​ക​ളി​ല്‍ ആ​റാം സ്ഥാ​ന​വും അ​ഭി​ഷേ​കി​നു സ്വ​ന്തം. 2024 സീ​സ​ണ്‍ സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ 28 പ​ന്തി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍മ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. അ​ന്ന് ഗു​ജ​റാ​ത്തി​ന്‍റെ ഉ​ര്‍വി​ല്‍ പ​ട്ടേ​ലും 28 പ​ന്തി​ല്‍ സെ​ഞ്ചു​റി​യി​ലെ​ത്തി.

12 പ​ന്തി​ല്‍ ഫി​ഫ്റ്റി

നേ​രി​ട്ട 12-ാം പ​ന്തി​ലാ​യി​രു​ന്നു അ​ഭി​ഷേ​ക് ശ​ര്‍മ​യു​ടെ അ​ര്‍ധ​ശ​ത​കം. ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ അ​തി​വേ​ഗ​ത്തി​ലു​ള്ള അ​ര്‍ധ​സെ​ഞ്ചു​റി​യി​ല്‍ ലോ​ക​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ഇ​ന്ത്യ​ക്കാ​രി​ല്‍ ര​ണ്ടാം സ്ഥാ​ന​വും അ​ഭി​ഷേ​ക് ഇ​തോ​ടെ പ​ങ്കി​ട്ടു. 2007ല്‍ ​ഇ​ന്ത്യ​ന്‍ മു​ന്‍ താ​രം യു​വ​രാ​ജ് സിം​ഗും 12 പ​ന്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. നേ​പ്പാ​ളി​ന്‍റെ ദീ​പേ​ന്ദ്ര സിം​ഗി​ന്‍റെ (9 പ​ന്തി​ല്‍) പേ​രി​ലാ​ണ് റി​ക്കാ​ര്‍ഡ്. റെ​യി​ല്‍വേ​സി​ന്‍റെ അ​ഷു​തോ​ഷ് ശ​ര്‍മ​യ്ക്കാ​ണ് (11 പ​ന്ത്) പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​നം.

അ​ഭി​ഷേ​ക് 52 പ​ന്തി​ല്‍ 16 സി​ക്‌​സും എ​ട്ട് ഫോ​റും അ​ട​ക്കം 148 റ​ണ്‍സ് ബം​ഗാ​ളി​നെ​തി​രേ നേ​ടി. പ്ര​ഭ്‌​സി​മ്ര​ന്‍ സിം​ഗും (35 പ​ന്തി​ല്‍ 70) തി​ള​ങ്ങി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍ന്ന് 205 റ​ണ്‍സ് നേ​ടി. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​ണി​ത്.

കേ​ര​ള​ത്തി​ന്‍റെ സ​ഞ്ജു സാം​സ​ണ്‍-​രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ കു​റി​ച്ച 177 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടാ​ണ് അ​ഭി​ഷേ​ക്-​പ്ര​ഭ്‌​സി​മ്ര​ന്‍ കൂ​ട്ടു​കെ​ട്ട് ത​ക​ര്‍ത്ത​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 20 ഓ​വ​റി​ല്‍ 310/5 എ​ന്ന സ്‌​കോ​ര്‍ പ​ടു​ത്തു​യ​ര്‍ത്തി. ബം​ഗാ​ളി​ന്‍റെ മ​റു​പ​ടി 198/9ല്‍ ​അ​വ​സാ​നി​ച്ചു. പ​ഞ്ചാ​ബി​ന് 112 റ​ണ്‍സ് ജ​യം.

Sports

അ​​ഭി​​ഷേ​​ക് ശർമക്ക് രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ 1000 റൺസ് നേട്ടം

ബ്രി​​സ്‌​​ബെ​​യ്ന്‍: രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ നേ​​രി​​ട്ട പ​​ന്തു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​തി​​വേ​​ഗം 1000 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ച് ഇ​​ന്ത്യ​​ന്‍ ഓ​​പ്പ​​ണ​​ര്‍ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ.

ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ അ​​ഞ്ചാം ട്വ​​ന്‍റി-20​​യി​​ലെ 23 നോ​​ട്ടൗ​​ട്ട് ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ​​യാ​​ണ് അ​​ഭി​​ഷേ​​ക് റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ഇ​​ടം​​ പി​​ടി​​ച്ച​​ത്. 528 പ​​ന്തി​​ല്‍ അ​​ഭി​​ഷേ​​ക് 1000 രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 റ​​ണ്‍​സി​​ലെ​​ത്തി.

മൂ​​ന്നാം ട്വ​​ന്‍റി-20​​ക്കി​​ടെ ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ ട്രാ​​വി​​സ് ഹെ​​ഡ് (569 പ​​ന്ത്) കു​​റി​​ച്ച റി​​ക്കാ​​ര്‍​ഡാ​​ണ് അ​​ഭി​​ഷേ​​ക് മ​​റി​​ക​​ട​​ന്ന​​ത്. സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വാ​​ണ് (573) ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത്.

Sports

മ​ഴ; ഇ​ന്ത്യ-​ഓ​സീ​സ് മ​ത്സ​രം നി​ർ​ത്തി​വ​ച്ചു

ബ്രി​സ്ബേ​ൻ: ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി-20 മ​ത്സ​രം മ​ഴ മൂ​ലം നി​ർ​ത്തി​വ​ച്ചു. ഇ​ന്ത്യ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 4.5 ഓ​വ​റി​ൽ 52 റ​ണ്‍​സ് നേ​ടി​യ​പ്പോ​ഴാ​ണ് മ​ഴ വി​ല്ല​നാ​യി എ​ത്തി​യ​ത്.

ഇ​ന്ത്യ​യ്ക്കാ​യി ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ 13 പ​ന്തി​ൽ 23 റ​ണ്‍​സും ശു​ഭ്മാ​ൻ ഗി​ൽ 16 പ​ന്തി​ൽ 29 റ​ണ്‍​സും നേ​ടി. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ഉ​ള്ള പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലാ​ണ്. ആ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

Sports

ഓ​സീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഓ​സ്ട്രേ​യി​ല​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. 48 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലെ​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം. ആ​ദ്യ​മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 18.2 ഓ​വ​റി​ൽ 119 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഇ​ന്ത്യ​യു​ടെ സ്പി​ൻ കെ​ണി​യി​ൽ ഓ​സീ​സ് താ​ര​ങ്ങ​ൾ ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു.

ഓ​സീ​സ് ഓ​പ്പ​ണ​റു​മാ​രാ​യ മി​ച്ച​ൽ മാ​ർ​ഷി​നും മാ​ത്യു ഷോ​ർ​ട്ടി​നും മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നു​മു​ന്നി​ൽ അ​ൽ​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. മി​ച്ച​ൽ മാ​ർ​ഷ് 30 റ​ണ്‍​സും മാ​ത്യു ഷോ​ർ​ട്ട് 25 റ​ണ്‍​സും നേ​ടി. മി​ച്ച​ൽ മാ​ർ​ഷാ​ണ് ഓ​സീ​സ് നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ജോ​ഷ് ഇം​ഗ്ലി​സ് 12 റ​ണ്‍​സും ടിം ​ഡേ​വി​ഡ് 14 റ​ണ്‍​സും മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സ് 17 റ​ണ്‍​സു​മെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്കാ​യി വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ 1.2 ഓ​വ​റി​ൽ മൂ​ന്ന് റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ശി​വം ദു​ബെ​യും അ​ക്സ​ർ പ​ട്ടേ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 167 റ​ണ്‍​സ് നേ​ടി​യ​ത്. ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത്. 21 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​കി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ഗി​ൽ 39 പ​ന്തി​ൽ 46 റ​ണ്‍​സെ​ടു​ത്തു. ഗി​ല്ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ശി​വം ദു​ബെ 22 റ​ണ്‍​സും സൂ​ര്യ​കു​മാ​ർ യാ​ദ​വ് 20 റ​ണ്‍​സും നേ​ടി. അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ 11 പ​ന്തി​ൽ 21 റ​ണ്‍​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ന​ഥാ​ൻ എ​ല്ലി​സും ആ​ദം സാ​ന്പ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഓ​സ്ട്രേ​ലി​യ​യ്ക്ക് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത്. 21 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​കി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ഗി​ൽ 39 പ​ന്തി​ൽ 46 റ​ണ്‍​സെ​ടു​ത്തു. ഗി​ല്ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ശി​വം ദു​ബെ 22 റ​ണ്‍​സും സൂ​ര്യ​കു​മാ​ർ യാ​ദ​വ് 20 റ​ണ്‍​സും നേ​ടി. അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ 11 പ​ന്തി​ൽ 21 റ​ണ്‍​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ന​ഥാ​ൻ എ​ല്ലി​സും ആ​ദം സാ​ന്പ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Up